Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : On Amazon

America

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സ​ഭ​യു​ടെ ച​രി​ത്രം ആ​വി​ഷ്ക​രി​ക്കു​ന്ന ലാ​ൽ വ​ർ​ഗീ​സി​ന്‍റെ പു​തി​യ ഗ്ര​ന്ഥം ആ​മ​സോ​ണി​ൽ

 

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ഡാ​​ളസി​ൽ അ​ഭി​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലാ​ൽ വ​ർ​ഗീ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗ്ര​ന്ഥ​മാ​യ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” ലോ​ക​മെ​മ്പാ​ടും ആ​മ​സോ​ൺ വ​ഴി Kindle eBook, Paperback, Hardcover പ​തി​പ്പു​ക​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു.

യേ​ശു​ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീഹ സ്ഥാ​പി​ച്ച​താ​യി പാ​ര​മ്പ​ര്യ​മാ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ച​രി​ത്ര​വി​കാ​സ​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ൾ സ​മ​ഗ്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഗ്ര​ന്ഥ​മാ​ണി​ത്. അ​പ്പ​സ്തോ​ലി​ക കാ​ല​ഘ​ട്ടം മു​ത​ൽ ന​വീ​ക​ര​ണ പ്ര​സ്ഥാ​നം, മാ​ർ​ത്തോ​മ സ​ഭ​യു​ടെ രൂ​പീ​ക​ര​ണം, ആ​ത്മീ​യ ന​വോ​ത്ഥാ​നം, സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ​സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ, ആ​ഗോ​ള വ്യാ​പ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടെ സ​ഭ​യു​ടെ ച​രി​ത്ര​യാ​ത്ര​യെ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​കൃ​തി.

പ്ര​ത്യേ​കി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ള​രു​ന്ന മാ​ർ​ത്തോ​മ യു​വ​ത​ല​മു​റ​യ്ക്ക് ത​ങ്ങ​ളു​ടെ സ​ഭ​യു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ​വും ആ​ത്മീ​യ മൂ​ല്യ​ങ്ങ​ളും ച​രി​ത്ര​വും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ഗ്ര​ന്ഥം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ലേ​ഖ​ക​ൻ അ​റി​യി​ച്ചു. ച​രി​ത്ര​സം​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​ലു​പ​രി, മാ​ർ​ത്തോ​മ സ​ഭ​യു​ടെ ആ​ത്മീ​യ ദ​ർ​ശ​ന​വും സാ​ക്ഷ്യ​ജീ​വി​ത​വും ഭാ​വി​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നു​ള്ള ഒ​രു വി​നീ​ത​ശ്ര​മം കൂ​ടി​യാ​ണ് ഈ ​ഗ്ര​ന്ഥം.

ഗ്ര​ന്ഥ​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ്ര​ത്യേ​ക​ത, വി​ൽ​പ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന റോ​യ​ൽ​റ്റി​യു​ടെ നൂ​റ് ശ​ത​മാ​ന​വും ആ​ലു​വ സാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ന്‍റെ എ​ൻ​ഡോ​വ്മെ​ന്‍റ‌് ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ്. അ​ന്ത​രി​ച്ച അ​ഭി​വ​ന്ദ്യ ഡോ. ​സ​ക്ക​റി​യാ​സ് മാ​ർ തെ​യോ​ഫി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​പി​ച്ച ഈ ​എ​ൻ​ഡോ​വ്മെ​ന്റ് ഫ​ണ്ട്, ലേ​ഖ​ക​നും സ​ക്ക​റി​യാ​സ് തി​രു​മേ​നി​യും പ​ഠി​ച്ച യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി, എ​ട​ത്ത​ല ​ആ​ലു​വ പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക്-​പ്ര​ധാ​ന​മാ​യും ഹി​ന്ദു, മു​സ്ലിം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക്-​സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്നു.

“ഈ ​ഗ്ര​ന്ഥം വാ​ങ്ങു​ന്ന ഓ​രോ വാ​യ​ന​ക്കാ​ര​നും മാ​ർ​ത്തോ​മ സ​ഭ​യു​ടെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും കൈ​ത്താ​ങ്ങാ​കു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​മാ​യും ഈ ​വി​വ​രം പ​ങ്കു​വ​ച്ച് ഈ ​സ​ത്പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ലാ​ൽ വ​ർ​ഗീ​സ് അ​ഭ്യ​ർ​ഥി​ക്കു​ന്നു,”

ഗ്ര​ന്ഥം ല​ഭി​ക്കു​ന്ന ലി​ങ്ക്: 

https://www.amazon.com/dp/B0H9Z5M797

 

Latest News

Corehub Up